ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ കോച്ച്
ഐ എസ് എൽ നാലാം സീസണില്‍ ജയിക്കാൻ കഴിയാതെ വിഷമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിലെ താരങ്ങൾക്കെതിരെ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍. സൂപ്പർ താരമായ ബെര്‍ബറ്റോവിനെ പ്രായം തളര്‍ത്തുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
ബെര്‍ബറ്റോവ് മധ്യനിരയിൽ കളിക്കുമ്പോൾ പന്ത് നേടിയെടുക്കുന്നുണ്ട് എന്നാൽ അദ്ദേഹം നൽകുന്ന മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ സഹതാരങ്ങള്‍ക്ക് കഴിയുന്നില്ലെന്നും മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു. എന്നാൽ പഴയപോലെ ഓടിക്കളിക്കുന്നതിന് അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും കോച്ച് കൂട്ടിച്ചേർത്തു.
ആദ്യ രണ്ടു മത്സരങ്ങളിൽ ഗോൾ അടിക്കാതിരുന്ന ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ കളിയിൽ ഗോൾ അടിച്ചെങ്കിലും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മികച്ച അനേകം ഗോൾ അവസരങ്ങൾ ഉണ്ടായിട്ടും ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കു കഴിഞ്ഞിരുന്നില്ല. മുന്നേറ്റ നിരയിലെ ഒത്തിണക്കമില്ലായ്മയാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‍നം. എന്നാൽ പിഴവുകൾ തിരുത്തി ശക്തമായി തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്‌സിനു കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
https://www.facebook.com/Malayalivartha