ഹാട്രിക്കുമായി റൊണാൾഡോയുടെ തിരിച്ചുവരവ്; റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം
സീസണിൽ മോശം ഫോമിനെത്തുടർന്ന് ഏറെ പഴികേട്ട സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശക്തമായ തിരിച്ചുവരവ്. ലാലീഗയില്‍ റോണോയുടെ ഹാട്രിക്കിൽ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. റയല്‍ സോസിഡാഡിനെ രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് തകർത്തത്.
27, 37, 80 മിനുറ്റുകളിലാണ് റൊണാള്‍ഡോ റയലിനായി ഗോൾവല ചലിപ്പിച്ചത്. മധ്യനിര താരം ടോണി ക്രൂസാണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം റയലിനായിരുന്നു. അനേകം അവസരങ്ങൾ ലഭിച്ചിട്ടും അവയൊന്നും ഗോളാക്കാൻ മാഡ്രിഡ് താരങ്ങൾക്ക് സാധിച്ചില്ല.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ റയൽ നാല് ഗോളടിച്ച് ജയം ഉറപ്പിച്ചു. മത്സരത്തിന്റെ 48ാം സെക്കന്‍ഡില്‍ തന്നെ ടോണി ക്രൂസ് റയലിനെ മുന്നിലെത്തിച്ചു. വ്യാഴാഴ്ച പിഎസ്ജിയെ നേരിടുന്ന റയലിന് റൊണാൾഡോയുടെ പ്രകടനം കൂടുതല്‍ ആത്മവിശ്വാസം നല്‍കും.
https://www.facebook.com/Malayalivartha