റോമേലു ലുക്കാക്കു അറസ്റ്റില്‍
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ താരം റോമേലു ലുക്കാക്കു അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ച ലോസ് എഞ്ചല്‍സിലെ ബെവര്‍ലി ഹില്‍സില്‍ നടത്തിയ സംഗീത പരിപാടിക്കിടെ ബഹളം വെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് അഞ്ച് തവണ ലുക്കാക്കുവിനെ താക്കീത് ചെയ്തിരുന്നു.
എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ ഫുട്ബോള്‍ താരം തയ്യാറാകാന്നിരുന്നതോടെയാണ് അറസ്റ്റിന് കളമൊരുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ രണ്ടിന് ലോസ് ഏഞ്ചല്‍സിലെ കോടതിയില്‍ ഹാജരാകാനും ലുക്കാക്കുവിന് നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha