തെങ്ങിന്‍തോപ്പില്‍ ഇടവിളയായി മധുരക്കിഴങ്ങ്

ചുരുങ്ങിയകാലംകൊണ്ട് നല്ല ആദായം എന്നതാണ് മധുരക്കിഴങ്ങ് കൃഷിയുടെ നിര്‍വചനം. മരച്ചീനി കഴിഞ്ഞാല്‍ പ്രധാന കിഴങ്ങുവര്‍ഗവിളയാണ് മധുരക്കിഴങ്ങ്. കരോട്ടിന്റെ അളവ് മധുരക്കിഴങ്ങില്‍ വളരെ കൂടുതലാണ്.
 ശ്രീഅരുണ്‍, ശ്രീവരുണ്‍, ശ്രീഭദ്ര, ശ്രീകനക, ശ്രീരത്‌ന തുടങ്ങിയവ മധുരക്കിഴങ്ങിന്റെ അത്യുത്പാദനശേഷി ഇനങ്ങളാണ്. തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം പുറത്തിറക്കിയ ഈ ഇനങ്ങള്‍ പാടത്തും പറമ്പിലും നല്ല ഉത്പാദനക്ഷമത കാഴ്ചവെക്കുന്നു. തെങ്ങിന്‍തോട്ടങ്ങളില്‍ സപ്തംബര്‍ മാസമാണ് നടാന്‍ അനുയോജ്യം. തടത്തിനുപുറത്തായി വാരങ്ങള്‍ എടുത്താണ് മണ്ണൊരുക്കേണ്ടത്. രണ്ടോ മൂന്നോ മുട്ടുകളുള്ള വള്ളികള്‍ മണ്ണിനടിയിലാക്കി കിടത്തിയോ ചരിച്ചോ നടാം. ഇത്തരത്തില്‍ നടുമ്പോള്‍ വള്ളിയുടെ അഗ്രഭാഗം മണ്ണിന് പുറത്തായിരിക്കണം. സെന്റ് ഒന്നിന് 20 കിലോഗ്രാം കാലിവളം അടിവളമാക്കാം. രണ്ടാഴ്ചയിലൊരിക്കല്‍ ചാരം വിതറി മണ്ണിട്ട് കൊടുക്കണം.
രാസവളം ചേര്‍ക്കുന്നെങ്കില്‍ സെന്റൊന്നിന് അരകിലോഗ്രാം വീതം യൂറിയയും രാജ്‌ഫോസും 350 ഗ്രാം പൊട്ടാഷും നല്‍കണം. മുഴുവന്‍ വളങ്ങളും ഒന്നിച്ച് നല്‍കുന്നതിനുപകരം പകുതിവീതം യൂറിയയും പൊട്ടാഷും മുഴുവന്‍ രാജ്‌ഫോസും അടിവളമായി നല്‍കാം. വളങ്ങളുടെ കാര്യക്ഷമത കൂട്ടുന്നതിനായി ബാക്കി പകുതി യൂറിയയും പൊട്ടാഷും ഒരു മാസം കഴിഞ്ഞ് നല്‍കി മണ്ണ് കൂട്ടണം. 250 ഗ്രാം പി.ജി.പി.ആര്‍. മിക്‌സ് 1, 25 കിലോഗ്രാം ചാണകപ്പൊടിയുമായി ചേര്‍ത്ത് മാസത്തിലൊരിക്കല്‍ ചേര്‍ത്തുകൊടുക്കാം.
നട്ട് മൂന്നുമാസംകൊണ്ട് വിളവെടുക്കാവുന്ന മധുരക്കിഴങ്ങിന് കീടരോഗ ബാധ കാണാറില്ല. വിളവെടുക്കുന്നതിന് 20 ദിവസം മുമ്പായി നന നിര്‍ത്തണം. അത്യുത്പാദനശേഷിയുള്ള \'ശ്രീ\' ഇനങ്ങള്‍ ആവശ്യമായ കര്‍ഷകര്‍ക്ക് കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രവുമായി ബന്ധപ്പെടാം. .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























