അകത്തളങ്ങള്‍ക്ക് അഴകായ് ഫ്‌ളെയിം വയലറ്റ്

 അകത്തള ഇടങ്ങള്‍ക്ക് ജീവനും ചന്തവും വര്‍ണവും പകര്‍ന്നു നല്‍കാന്‍ ഫ്‌ളെയിം വയലറ്റ് അനുരൂപയാണ്. ആകര്‍ഷകവും വില്ലീസുപട്ട് (വെല്‍വെറ്റ്) പോലത്തെ ഇലകളും വ്യത്യസ്ത നിറച്ചാര്‍ത്തുള്ള പൂക്കളുമാണുള്ളത്. 
പൊതുവെ അതിവേഗം വളരുന്ന സ്വഭാവമുള്ള ചെടിയാണ് ഫ്‌ളിം വയലറ്റ് എന്നറിയുക. അമ്മച്ചെടിയില്‍നിന്ന് കുഞ്ഞു ചെടികള്‍ തുടരെത്തുടരെ പൊട്ടിവളര്‍ന്നു കൊണ്ടേയിരിക്കും. ഈ സ്വഭാവമുള്ളതിനാല്‍ ഇതിനെ തൂക്കുകൂടകളില്‍ വളര്‍ത്താനാണ് പൊതുവെ ശിപാര്‍ശ ചെയ്യുന്നത്. അങ്ങനെയായാള്‍ പുതിയ മുളകള്‍ വെവ്വേറെ പൊട്ടി സ്വതന്ത്രമായി വളര്‍ന്നുകൊണ്ടേയിരിക്കും. 
ചെടി വേണ്ടവിധം പുഷ്പിക്കുന്നില്ലെങ്കില്‍ അതിനര്‍ഥം ശരിയായ തോതില്‍ വെളിച്ചം കിട്ടുന്നില്ല എന്നാണ്. അതുപോലെ യഥാസമയം വാടിയ ഉണങ്ങിയ ശിഖരങ്ങളും ഇലകളും മുറിച്ചു നീക്കാനും മറക്കരുത്. ജൂലൈ മുതല്‍ ഇതില്‍ പൂക്കള്‍ വിടരാന്‍ തുടങ്ങും. ഇത് പുതിയ തൈകള്‍ പൊട്ടി വളരുന്നതനുസരിച്ച് അടുത്ത ജനുവരി വരെ തുടര്‍ന്നുകൊണ്ടേയിരിക്കും. ചുരുക്കത്തില്‍ ഈ ചെടിയില്‍ വര്‍ഷം മുഴുവന്‍ പൂക്കള്‍ ഉണ്ടായിരിക്കുമെന്നര്‍ഥം.
ഫ്‌ളെയിം വയലറ്റില്‍ നിരവധി ആകര്‍ഷകമായ ഇനങ്ങള്‍ ലഭ്യമാണ്. ഇവ പരിചയപ്പെടാം.
ക്ലിയോപാട്ര-വെളുത്ത പൂവ്, ഇലകളില്‍ പച്ച, പിങ്ക്, വെള്ള മഞ്ഞ രാശികളുണ്ട് സാവധാനവളര്‍ച്ച
ഫെയിഡഡ് ജേഡ്- ഇളം പച്ചനിറത്തില്‍ ഇലകളില്‍ വെള്ളിരാശി, പൂക്കള്‍ നല്ല ഓറഞ്ചുകലര്‍ന്ന ചുവപ്പുനിറം. റണ്ണര്‍ മുറിച്ചു നട്ടാല്‍ ഒരാഴ്ച കൊണ്ടു വേരുപിടിക്കും. വളര്‍ത്താന്‍ എളുപ്പം
പിങ്ക് പാന്തര്‍- ഇലകള്‍ക്ക് ബ്രൗണ്‍ നിറം. പൂക്കള്‍ പിങ്ക് നിറം.
സില്‍വര്‍ സ്‌കൈസ് - ഒരിഞ്ചിനു താഴെ മാത്രം വലിപ്പമുള്ള കുഞ്ഞിലകള്‍. ഇലകള്‍ക്ക് വെള്ളിനിറവും ബ്രൗണ്‍ നിറവുമുള്ള അരികും. പൂക്കള്‍ക്ക് ഓറഞ്ച് കലര്‍ന്ന ചുവപ്പു നിറം. വളര്‍ത്താന്‍ എളുപ്പം
സ്‌ട്രോബെറി പാച്ച് - ചുവന്ന ലോഹസദൃശമായ തിളക്കമുള്ള ഇലകള്‍. പൂക്കള്‍ക്ക് ഓറഞ്ച് കലര്‍ന്ന ചുവപ്പു നിറം. വ്യത്യസ്ഥമായ രൂപഭേദം.
ചോക്ലേറ്റ് സോര്‍ജിയര്‍-ചോക്ലേറ്റ് നിറമുള്ള ഇലകളും ഓറഞ്ച് കലര്‍ന്ന ചുവപ്പു നിറമുള്ള പൂക്കളും.
കൂടാതെ ബെത്‌ലഹേം പിങ്ക്, ഫയര്‍ എന്‍ ഐസ്, ജിംസ് കനേഡിയന്‍ സണ്‍സെറ്റ്, ലില്‍ ലെമണ്‍, പിങ്ക് ബ്രൊക്കേഡ്, പിങ്ക് സ്‌മോക്ക് എന്നിവയും ആകര്‍ഷകമായ ഇനങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























