ചെലവുകുറഞ്ഞ രീതിയില്‍ ഗ്രോബാഗ് തയ്യാറാക്കാം

പല ജൈവകൃഷി സംഘങ്ങളും നഴ്‌സറികളും ജൈവകൃഷിക്ക് ഗ്രോബാഗുകള്‍ വിതരണം ചെയ്തു വരുന്നു. മുക്കാല്‍ കൊട്ടയില്‍ കുറവ് മണ്ണു മാത്രം കൊള്ളുന്ന ഗ്രോബാഗിന് സാധാരണയായി വിലയീടാക്കുന്നത് ഒന്നിന് 90 രൂപയ്ക്ക് മുകളിലേക്കാണ്. അതില്‍ പലതിലും ഉദ്ദേശിച്ച തരത്തില്‍ ജൈവ വളങ്ങളും മണലും ചകിരിച്ചോറും അടങ്ങിയിട്ടുണ്ടാവുമെന്ന ഉറപ്പിക്കാനുമാകില്ല.
 കുറച്ച് സമയം ഇതിനായി ചെലവഴിക്കാമെങ്കില്‍ ചിലവുകുറഞ്ഞ രീതിയില്‍ ഗ്രോബാഗ് നമുക്ക് തന്നെ തയ്യാറാക്കാം.ടെറസ്സിലെ കൃഷിക്ക് ചെടിച്ചട്ടികളേക്കാള്‍ ഗ്രോബാഗ് തന്നെയാണ് ഉത്തമം.എന്നാല്‍ പ്ലാസ്റ്റിക്ക് കവര്‍ അത്യവശ്യം വലുതിന് കുറഞ്ഞത് 20 25 രൂപ കൊടുക്കണം എന്നാല്‍, നാം ഉപയോഗിച്ചതിന് ശേഷം ഒഴിവാക്കുന്ന സിമന്റ് ചാക്ക്, വളത്തിന്റെ ചാക്ക്, അരി, പലവഞ്ജനങ്ങളുടെ ചാക്ക് എന്നിവ ഉപയോഗിച്ചാല്‍ നമുക്ക് പരമാവധി ചിലവ് കുറയ്ക്കാം.
മണ്ണു മിശ്രിതം തയ്യാറാക്കാം.
ആദ്യമായി മണ്ണ് മിശ്രിതം തയ്യാറാക്കാം. മുപ്പത് കൊട്ട മണ്ണിന് കുറഞ്ഞത് പത്ത് കൊട്ടയെങ്കിലും മണല്‍ അല്ലെങ്കില്‍ ചകിരിച്ചോര്‍ എന്നിവ ചേര്‍ക്കണം മണല്‍, ചകിരിച്ചോറ് എന്നിവ കിട്ടിയില്ലെങ്കില്‍ ചാണകപ്പൊടി അളവ് അല്പം വര്‍ദ്ധിപ്പിച്ചാലും മതി. സാധാരണയായി 30 കൊട്ടമണ്ണിന് പത്തുകൊട്ട ചാണകപ്പൊടിയാണ് ചേര്‍ക്കാറ്. അതിനോടുകൂടെ അഞ്ച് കിലോ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത്, അഞ്ച് കിലോ കുമ്മായം എന്നിവയും ചേര്‍ക്കണം ചാണകം 10 ഗ്രാം െ്രെടക്കോ സര്‍മ്മയോ ഒരു കിലോ സ്യൂഡോമോണഡോ ചേര്‍ത്തിളക്കി തണലില്‍ ഉണക്കിയത് ചേര്‍ത്താല്‍ ഉത്തമമാണ്. ചാണകപ്പൊടിക്ക് പകരം മണ്ണിരക്കമ്പോസ്‌റ്റോ ചകിരിച്ചോറ് കമ്പോസ്‌റ്റോ ചേര്‍ത്താലും മതി.
ഇങ്ങനെ തയ്യാറാക്കിയ മിശ്രിതം ചാക്കില്‍ നിറയ്ക്കാം അതിന് ചാക്ക് ഒരുക്കണം. അടി ഭാഗത്തെ രണ്ട് മൂലയും ഉള്ളിലേക്ക് മടക്കിയാണ് ചാക്ക് തയ്യാറാക്കേണ്ടത്. സിമന്റ് ചാക്കാണെങ്കില്‍ അത് വെള്ളത്തില്‍ നന്നായി കഴുകി ഉണക്കിയെടുക്കണം. മൂലകള്‍ ഉള്ളിലേക്ക് മടക്കി ചാക്കില്‍ അര ഭാഗത്തിന് അല്പം മുകളിയായി വരത്തക്കവിധം മിശ്രിതം നിറയ്ക്കണം. അതില്‍ കൂടരുത്. പിന്നീട് ജൈവവളങ്ങള്‍ മേല്‍ വളമായി ചേര്‍ക്കാനും പച്ചിലകള്‍ ചേത്ത് പുതയിടാനും പിന്നീട് മണ്ണ് കൂട്ടിക്കൊടുക്കാനും ചിക്കില്‍ സ്ഥല സൗകര്യം ഉണ്ടായിരിക്കണം.
ടെറസ്സിന് മുകളില്‍ ചാക്കുകള്‍ നിരത്തുമ്പോള്‍ ശ്രദ്ധവേണം. മുറികളുടെ ചുമരിന് മുകളിലായോ ബീമുകളുടെ മുകളിലായോ കൈവരികള്‍ക്ക് മുകളിലായോ ചാക്കുകള്‍ നിരത്തിവെയ്ക്കാം. ചാക്കുകള്‍ നേരിട്ട് ടെറസ്സില്‍ വെക്കാതിരിക്കുന്നതാണ് നല്ലത്. അടിയില്‍ ഇഷ്ടികയോ മരക്കട്ടയോ വെക്കാം. ടെറസ്സ് മുഴുവനും പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചാലും മതി. ടെറസ്സില്‍ ഈര്‍പ്പം കെട്ടി നില്‍ക്കാതിരിക്കാനും വെള്ളം ഇറ്റുവീണ് ചളി കെട്ടാതിരിക്കാനും ചാക്ക് ഉയര്‍ത്തി വെക്കുന്നത് സഹായിക്കും. ഭാരക്കുറവ്, തുച്ഛമായ വില, മണ്ണ് മിശ്രിതത്തില്‍ ഈര്‍പ്പം പിടിച്ച് നിര്‍ത്താനുള്ള കഴിവ് എന്നതാണ് പ്ലാസ്റ്റിക്ക് ചാക്കുകളുടെ ഗുണം.
മണ്ണ് മിശ്രിതം ചാക്കില്‍ നിറയ്ക്കുന്നതിന് മുമ്പ് അതിലേക്ക് ചപ്പില കത്തിച്ച ചാരം അല്പം ചേര്‍ക്കുന്നത് പൊട്ടാഷിന്റെ കുറവ് നികത്തും. രണ്ട് മൂലകളും ഉള്ളിലേക്ക് തിരുകി വെച്ച ചാക്കിന്റെ അടിവശത്ത് രണ്ടോ മൂന്നോ ചകിരി മലര്‍ത്തിവെയ്ക്കുന്നത് ഈര്‍പ്പം കൂടുതല്‍ നേരം നിലനിര്‍ത്താന്‍ സഹായിക്കും.
മണ്ണ് മിശ്രിതം ചാക്കില്‍ നിറച്ചതിന് ശേഷം മുകളിലെ മണ്ണ് നന്നായിപൊടിയാക്കിയതിന് മുകളിലാണ് വിത്ത് നടേണ്ടത്. 
അധികം കൃഷി സ്ഥലമില്ലാത്ത പട്ടണപ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ടെറസ്സിലെ കൃഷി അനുഗ്രഹമാണ്. കുറഞ്ഞ ചെലവില്‍ ഗ്രോബാഗ് തയ്യാറാക്കി ടെസ്സിലെ കൃഷി നന്നായി ചെയ്യാം. വീട്ടിലെ ജൈവ മാലിന്യങ്ങള്‍ വളമാക്കാമെന്നതും ഒഴിവ് സമയങ്ങളില്‍ കുടുംബത്തിലെ ആര്‍ക്കും കൃഷിപ്പണികളില്‍ ഏര്‍പ്പെടാമെന്നതുമാണ് ഇതിന്റെ മറ്റൊരു വശം.
ചകിരിച്ചോര്‍, മണല്‍ എന്നിവയുടെ അഭാവത്തില്‍ മണ്ണും അല്പം കുമ്മായവും, വേപ്പിന്‍ പിണ്ണാക്കും മിശ്രിതമാക്കി ചാക്കില്‍ നിറച്ചാലും നമുക്ക് ചെലവുകുറഞ്ഞ ഗ്രോബാഗ് തയ്യാറാക്കാം.
തുടര്‍ച്ചയായി മൂന്നോനാലോ പ്രാവശ്യം വിളക്കുകള്‍ നടാന്‍ ഒരേ ചാക്ക് മതിയാവും. ഓരോ പ്രാവശ്യവും ചെടികള്‍ നശിച്ചുകഴിഞ്ഞാല്‍ കുറച്ച് ജൈവവളമോ ചാണകപ്പൊടിയോ വേപ്പിന്‍പിണ്ണാക്കോ ചേര്‍ത്ത് മണ്ണ് ഇളക്കിപ്പൊടിയാക്കി വീണ്ടും വിത്ത് പാകാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























