അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാം തക്കാളി

അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാം തക്കാളി.. ചെടിച്ചട്ടികളില്‍, ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം തൈകള്‍ പറിച്ചു നടാവുന്നതാണ്. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ് വളരെയേറെ നല്ലത്.
ഒരു ഉഷ്ണകാല സസ്യമാണ് തക്കാളി . ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്. അതേസമയം, കീടങ്ങളുടെ ആക്രമണം വ്യാപകമായുള്ള കൃഷി കൂടിയാണ് തക്കാളി. വിത്തുകള്‍ പാകുന്നതിന് മുമ്പ് ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യമുള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്.
ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാവുന്നതാണ്. നടുന്നതിന് മുമ്പും സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞ്, അടിവളമായി ഉണങ്ങിയ ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്കിലോ ഗ്രോ ബാഗിലോ ആണെങ്കില്‍ മണ്ണ്, ചാണകപ്പൊടി, ചകിരിചോറ് എന്നിവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാവുന്നതാണ്.
കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ് അമിനോ ആസിഡ്, പഞ്ചഗവ്യം, ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇടവിട്ടു കൊടുക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha