താമസിക്കാനൊരിടത്തിനു വേണ്ടി സ്വന്തം പേര് മാറ്റേണ്ടി വന്ന യുവാവിനു സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക്

സിവില്‍ സര്‍വിസ് പരീക്ഷക്ക് മുംബൈയില്‍ പഠിക്കാന്‍ എത്തിയ അന്‍സാര്‍ മുഹമ്മദ് ശൈഖിന് മുസ്ലീമായതിന്റെ പേരില്‍ എവിടെയും ഫ്‌ളാറ്റ് ലഭിച്ചില്ല. എന്നാല്‍, സിവില്‍ സര്‍വിസ് പരീക്ഷയില്‍ ജയിക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് അന്‍സാര്‍ പിന്‍മാറിയില്ല. ഹിന്ദു നാമം സ്വീകരിച്ച് യുവാവ് താമസ സ്ഥലം സംഘടിപ്പിച്ചു. കഠിന പ്രയത്‌നത്തിനൊടുവില്‍ സിവില്‍ സര്‍വിസ് ഫലം വന്നപ്പോള്‍ അന്‍സാറിന് ഫോണ്‍ കോളുകളുടെ പ്രവാഹം. മാധ്യമ പ്രവര്‍ത്തകരുടേയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ഫോണ്‍ വിളികള്‍ നിലക്കാതെ തുടര്‍ന്നു. മഹാരാഷ്ട്രയിലെ ഫെര്‍ഗൂസണ്‍ കോളജിലാണ് ശൈഖ് പഠിച്ചിരുന്നത്. മുസ്ലീം പേര് മാറ്റി ശുഭം എന്ന പേര് സ്വീകരിച്ചതോട് കൂടി താമസസൗകര്യവും ഭക്ഷണവും ലഭിച്ചെന്ന് ശൈഖ് പറയുന്നു. സിവില്‍ സര്‍വിസ് പരീക്ഷയില്‍ 361 ാം റാങ്കായിരുന്നു അന്‍സാര്‍ നേടിയത്. 2015ല്‍ ഫെര്‍ഗൂസണ്‍ കോളജില്‍ നിന്ന് ബി.എ പൊളിറ്റിക്കല്‍ സയന്‍സില്‍ 73 ശതമാനം മാര്‍ക്കോട് കൂടി വിജയിച്ചു. രാജ്യത്തെ യുവ ഐ.എ.എസ്.ഓഫീസറാവുമെന്ന ശുഭപ്രതീക്ഷയിലാണ് ശൈഖ്. പിന്നാക്ക സമുദായക്കാരനായതും സാമ്പത്തികമായി വളരെ പിന്നിലായതും കൊണ്ട് മഹാരാഷ്ട്രയില്‍ അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വന്നുവെന്നും ശൈഖ് പറഞ്ഞു. ഇ വര്‍ഷം 34 മുസ്ലീം യുവാക്കളാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇടം നേടിയത്. ജല്‍ന ജില്ലയിലെ പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ഥി കൂടിയാണ് ശൈഖ്. കശ്മീരിലെ അനന്ത് നഗറില്‍ നിന്നുള്ള അത്താര്‍ ആമിറുല്‍ ഷാഫി ഖാന്‍ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് നേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha