വീട്ടുമുറ്റത്തൊരു നീലക്കുറിഞ്ഞി

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തണുപ്പിനൊപ്പം മൂന്നാറിലെ മലനിരകളില്‍ പൂത്തുലയുന്ന നീലക്കുറിഞ്ഞിയെ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്ന ഒരാളുണ്ട് - കാന്തല്ലൂര്‍ സ്വദേശി ജോണി. ഭംഗിക്കായല്ല, നാശോന്മുഖമായ നീലക്കുറിഞ്ഞിയെ അടുത്ത തലമുറയ്‌ക്കായാണ് മുന്‍ കൃഷിവകുപ്പ് ജീവനക്കാരന്‍ കൂടിയായ ജോണി സ്വന്തം വീട്ടുമുറ്റത്ത് സംരക്ഷിക്കുന്നത്. 2006 മുതലാണ് ജോണി വീട്ടുമുറ്റത്ത് നീലക്കുറിഞ്ഞി വളര്‍ത്തുന്നത്. അന്നു മൂന്നാറില്‍ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിരുന്നു. വീട്ടുമുറ്റത്തെ കുറിഞ്ഞികള്‍ 2017 അല്ലെങ്കില്‍ 2018ല്‍ പൂക്കുമെന്നു പ്രതീക്ഷിക്കുന്നു. വീട്ടുമുറ്റത്ത് നല്ല പരിചരണം ലഭിച്ച് വളരൂന്നതിനാല്‍ 8 വര്‍ഷം പ്രായമായ കൂറിഞ്ഞിച്ചെടി എട്ടടിയിലധികം ഉയരത്തില്‍ അഞ്ചടിയോളം ചുറ്റളവില്‍ പടര്‍ന്നു നില്‍ക്കുന്നു. പ്രകൃതിയെ ഏറെ സ്‌നേഹിക്കുന്ന ജോണി പരിസ്‌ഥിതിക്ക് ഇണങ്ങുന്ന രീതിയില്‍ പുല്ലും മണ്ണും ഉപയോഗിച്ചാണ് സ്വന്തം വീട് നിര്‍മിച്ചിരിക്കുന്നത്.
മൂന്നാറിലെ ഇരവികൂളം ദേശീയോദ്യാനത്തിലൂം മറയൂര്‍ ചന്ദനറിസര്‍വിലെ കമ്മാളം കൂടി, കൂത്തുകല്‍, കൂമരിക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലെ മലനിരകളിലും വ്യപകമായി കണ്ടുവരുന്ന നീലക്കുറിഞ്ഞി വീടുകളില്‍ ആരും നട്ടുവളര്‍ത്താറില്ലായിരുന്നു. ഇപ്പോള്‍ ജോണിയെ മാതൃകയാക്കി തങ്ങളുടെ വീട്ടുമുറ്റത്തും ചെടി നടാനുള്ള തയാറെടുപ്പിലാണ് നിരവധി പേര്‍.
https://www.facebook.com/Malayalivartha