തീരദേശ മേഖലകളിൽ കടൽക്ഷോഭം രൂക്ഷമാകും; അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്:- ലാ നിന പ്രതിഭാസം ശക്തിപ്രാപിക്കുമെന്ന് റിപ്പോർട്ടുകൾ...

അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി പാലക്കാട് മലപ്പുറം ജില്ലകൾക്ക് മറ്റന്നാൾ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ശക്തമായ മഴയ്ക്കുള്ള സാധ്യത വർധിപ്പിച്ച് ലാ നിന വരുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ആഗസ്റ്റ് - സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിലെ മൺസൂൺ കാലാവസ്ഥയെ സ്വാധീനിക്കുന്ന ലാ നിന പ്രതിഭാസം ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തൽ. കാലാവസ്ഥ വ്യതിയാനം മൂലം അതിതീവ്ര മഴ പെയ്യുന്നത് സംസ്ഥാനത്ത് മഴ കൂട്ടുന്ന ലാ നിന പ്രതിസന്ധി ഉണ്ടാക്കുമോ എന്ന ആശങ്കയാണ് മലയാളികൾക്ക്.
ലാ നിന പ്രതിഭാസം കാരണം ഇന്ത്യയിൽ ഇത്തവണ മൺസൂൺ മുൻ വർഷങ്ങളിലേക്കാൾ ശക്തിപ്പെടുമെന്നും കേരളം ഉൾപ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിൽ സാധാരണയിലും കൂടുതൽ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇത്തരം റിപ്പോർട്ടുകൾ വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ആളുകളെ കൂടുതൽ ഭീതിപ്പെടുത്തുന്നുമുണ്ട്. ഈ വർഷം പകുതി കഴിഞ്ഞതോടെ തന്നെ ആഗോള തലത്തിൽ കാലാവസ്ഥയെ സ്വാധീനിക്കുന്ന എൽ നിനോ പ്രതിഭാസം ദുർബലമായിരുന്നു. അതേസമയം ലാ നിന രൂപപ്പെടാനുള്ള സാധ്യതയും വർധിച്ചു.
ലാ നിനയുടെ കാര്യത്തിൽ പ്രവചനം കൃത്യമായി നടത്തുക പ്രയാസമാണെങ്കിലും ഈ മാസം അവസാനത്തോടെ ലാ നിന പ്രതിഭാസത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മഴ കൂടുതൽ പെയ്യാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്. നിലവിൽ എൽ നിനോ പ്രതിഭാസം അവസാനിച്ചു. ലാ നിന പ്രതിഭാസം സംഭവിക്കാനുള്ള അനുകൂല സാഹചര്യങ്ങൾ രൂപപ്പെടുകയും ചെയ്യുന്നുണ്ട്.
ലാ നിന പ്രതിഭാസം മൂലം രാജ്യത്ത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പതിവിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ സാധാരണ ഗതിയിൽ മഴ കുറവുള്ള സമയമാണ് സെപ്റ്റംബർ മാസം. ലാ നിന ശക്തി പ്രാപിച്ചാലും ഈ മാസം സാധാരണ പെയ്യുന്നതിലും മഴ പെയ്യുമെന്ന് പറഞ്ഞാലും അത് അതിതീവ്ര മഴയാകാനുള്ള സാധ്യത കുറവാണെന്നാണ് കാലാവസ്ഥ കേന്ദ്രം വിശദീകരിക്കുന്നത്. എന്നിരുന്നാലും കേരളത്തിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസത്തിൽ ശക്തമായ മഴ പെയ്ത ചരിത്രവുമുണ്ടായിട്ടുണ്ട്.
2018ലെയും 19ലെയും പ്രളയം ഈ ഈ സമയത്ത് പെയ്ത അതി ശക്തമായ മഴയായിരുന്നു. അതുകൊണ്ട് തന്നെ ഭരണ സംവിധാനങ്ങളും ജനങ്ങളും മഴയം കരുതിയിരിക്കണമെന്നുമാത്രം. തീരദേശ മേഖലകളിൽ കടൽക്ഷോഭവും രൂക്ഷമാകും. ലാ നിന മൂലം മഴയുടെ അളവിൽ വലിയ തോതിലുള്ള വർധനവ് പ്രതീക്ഷിക്കുന്നില്ല. വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന് ശേഷം കേരളത്തിൽ വെയിൽ തെളിയുന്ന കാലാവസ്ഥയാണ് മിക്കയിടത്തും. എന്നാൽ ആഗസ്റ്റ് പകുതിയോടെ കാര്യങ്ങൾ മാറാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
https://www.facebook.com/Malayalivartha