റെനോള്‍ട്ടിന്റെ ഇന്ത്യയിലെ കാര്‍ വില്‍പ്പന പത്തിരട്ടിയായി

ഫ്രാന്‍സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓട്ടോമൊബൈല്‍ കമ്പനിയായ റെനോള്‍ട്ട് ഇന്ത്യയിയുടെ കാര്‍ വില്‍പ്പന പത്തിരട്ടിയോളം വര്‍ദ്ധിച്ചു. 2013 ഏപ്രില്‍ മാസം മാത്രം 6,314 യൂണിറ്റുകളാണ് വിറ്റ് പോയത്. 2012 ഏപ്രില്‍ മാസത്തില്‍ വെറും 615 യൂണിറ്റുകള്‍ മാത്രമായിരുന്നു വിറ്റത്. ഒരൊറ്റ വര്‍ഷം കൊണ്ട് റെനോള്‍ട്ട് ഇന്ത്യക്ക് വാഹനങ്ങളുടെ വിപണിയില്‍ കുത്തക നോടാനായി. കഴിഞ്ഞ മാസം കമ്പനി ജനപ്രിയ ബ്രാന്റ് കാറായ എഎസ്‌യുവി ഡസ്റ്ററിന്റെ 5,362 യൂണിറ്റുകളാണ് വിറ്റത്. 545 മിഡ്‌സൈസ് സെഡന്‍ സ്‌കാല, 358 ഹാച്ച്‌ബാക്ക് പള്‍സ്, 39 പ്രീമിയം ലക്ഷ്വറി സെഡാന്‍ ഫ്‌ളുവന്‍സ്, 10 പ്രീമിയം എസ്‌യുവി എന്നീ കാറുകളും വിറ്റിരുന്നു.
റെനാള്‍ട്ടിന്റെ മോഹിപ്പിക്കുന്ന ഈ വളര്‍ച്ച വ്യവസായ ലോകത്ത് ഒരു ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തുടര്‍ന്നുള്ള കാലയളവിലും മികച്ച മുന്നേറ്റം നടത്താനാകുമെന്നും അവര്‍ വിശ്വസിക്കുന്നു. ഗുണത്തിലും കാര്യക്ഷമതയിലും സമീപനത്തിലും റെനോള്‍ട്ട് എപ്പോഴും മുന്നിലായിരിക്കുമെന്നും കമ്പനി ഉറപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha