മിനിമം വേദനം നടപ്പാക്കാന്‍ അതിസമ്പന്നര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ പുതിയ നിര്‍ദ്ദേശം
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത് മിനിമം വേതനം നടപ്പാക്കുമെന്ന വാഗ്ദാനം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ 'ന്യൂനതം ആയ് യോജന (ന്യായ്) ക്ക് ഫണ്ട് കണ്ടെത്താന്‍ അതിസമ്പന്നര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയാല്‍ മതിയാവുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വര്‍ഷം 72,000 രൂപ വേതനം ഉറപ്പാക്കുമെന്നാണ് രാഹുലിന്റെ വാഗ്ദാനം. അതായത് മാസം 6000 രൂപ.
പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഇനിക്വാലിറ്റി ലാബാണ് പുതിയ നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം തട്ടാതെ ഈ പദ്ധതി എങ്ങനെ നടപ്പാക്കാനാവുമെന്നുള്ള തര്‍ക്കങ്ങള്‍ക്കിടെയാണ് റിപ്പോര്‍ട്ട് പുറത്തിറങ്ങിയിരിക്കുന്നത്.
ഈ പദ്ധതി അനുസരിച്ച് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്കണമെങ്കില് പ്രതിവര്‍ഷം 2.9 ലക്ഷം കോടി രൂപ ചെലവഴിക്കേണ്ടതായി വരും. ഇത് രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) 1.3 ശതമാനം വരും.
ഇത്രയും തുക കണ്ടെത്താന്‍ സമ്പന്നര്‍ക്ക് 'പ്രോഗ്രസ്സീവ്' നികുതി ഏര്‍പ്പെടുത്തുകയാണ് ഒരു പോംവഴി. 2.5 കോടിയിലധികം ആസ്തിയുള്ള കുടുംബങ്ങള്‍ക്ക് അവരുടെ ആസ്തിയുടെ രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ തന്നെ ഏകദേശം 2.3 ലക്ഷം കോടി രൂപ സര്‍ക്കാരിന് ലഭിക്കും. രാജ്യത്തെ ജനസംഖ്യയില്‍ 0.1 ശതമാനം പേര് മാത്രമാണ് 2.5 കോടിയിലധികം ആസ്തിയുള്ളവര്‍. ഇതിന്റെ ഗുണം ലഭിക്കുന്നത് ഏകദേശം 5 കോടി കുടുംബങ്ങളും 25 കോടി വ്യക്തികള്‍ക്കുമാണ്. ഈ പദ്ധതി നടപ്പായാല്‍ ലോകത്തെ ഏറ്റവും വലിയ മിനിമം ഇന്‍കം സ്കീം ആയിരിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.
https://www.facebook.com/Malayalivartha