കണ്ഠരര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്ത് തുടരണമോ? തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും

ശബരിമലയിൽ തന്ത്രിസ്ഥാനത്ത് കണ്ഠരര് രാജീവര് തുടരണമോ എന്ന കാര്യത്തിൽ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുത്തേക്കും. തന്ത്രിയെ ബോർഡിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി ശബരിമല സ്‌പെഷൽ കമ്മിഷണർ മുഖേന അറിയിച്ചിട്ടുണ്ട്.
സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്ത് വന്നതും കടുത്ത ജാമ്യവ്യവസ്ഥകൾ നിലനിൽക്കുന്നതും കാരണം രാജീവർക്ക് തന്ത്രിസ്ഥാനത്ത് തുടരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പകരക്കാരനായി മകൻ ബ്രഹ്മദത്തനെ ചുമതലയേൽപ്പിക്കാനായി ആലോചിക്കുന്നത്. തനിക്ക് പകരം ബ്രഹ്മദത്തന് തന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് രാജീവർ ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുണ്ടായിരുന്നു.
അതേസമയം കേസിൽ ജയിലിൽ നിന്നു പുറത്തിറങ്ങിയ ശേഷം അദ്ദേഹം ശബരിമലയിൽ എത്തിയിട്ടില്ല. അനാരോഗ്യം മൂലം ആത്മീയ ചുമതലകൾ നിറവേറ്റുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം ദേവസ്വം ബോർഡിനെ അറിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























