Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

സംസ്ഥാനത്ത് വേനല്‍ ചൂട് കടുക്കുന്നു; വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

28 MARCH 2019 03:00 PM IST
മലയാളി വാര്‍ത്ത

വേനല്‍ കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍. റെക്കോര്‍ഡ് ഉപയോഗത്തോടൊപ്പം ഡാമുകളിലെ ജലനിരപ്പ് താഴുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. പൊള്ളുന്ന ചൂടാണ് വൈദ്യുതി ഉപയോഗം കൂടാനുള്ള പ്രധാനകാരണം. പൊതുവേ വേനല്‍കാലത്ത് കേരളത്തില്‍ വൈദ്യുതി ഉപയോഗം കൂടുതലാണ്. ഈ വര്‍ഷം കൊടും ചൂട് അനുഭവപ്പെട്ടതോടെ വൈദ്യുതി ഉപയോഗവും ആ രീതിയില്‍ വര്‍ദ്ധിച്ചു. കെ എസ് ഇ ബിയുടെ കണക്ക് പ്രകാരം ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് ഭേദിച്ചു. 85.8957 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. ചൊവ്വാഴ്ച ഇത് 84.2151 ദശലക്ഷം യൂണിറ്റായിരുന്നു.

സംസ്ഥാനത്ത് 26.885 ദശലക്ഷം വൈദ്യുതി ഉല്‍പാദിപ്പിച്ചപ്പോള്‍. പുറത്ത് നിന്ന് കേരളത്തിന് 59.01 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങേണ്ടി വന്നു. ഇതിലും റെക്കോര്‍ഡ് വര്‍ദ്ധനയാണുണ്ടായത്. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 1819.841 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുളള ജലമാണ് അവശേഷിക്കുന്നത്.



മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉത്പാദനം ഇന്നലെ പരമാവധിയില്‍ എത്തിയതോടെ മലങ്കര ഡാമിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവ് കൂടിയിട്ടുണ്ട്. ജലനിരപ്പ് 41.98 മീറ്ററായി ഉയര്‍ന്നതോടെ വൈകുന്നേരം അഞ്ചോടെ ഡാമിന്റെ നാലാം നമ്പര്‍ ഷട്ടര്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി വെള്ളം തൊടുപുഴയാറിലേക്ക് ഒഴുക്കിവിട്ടു. ഡാമിന്റെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. ഇതേത്തുടര്‍ന്ന് തൊടുപുഴയാറില്‍ നേരിയ തോതില്‍ ജലനിരപ്പ് വര്‍ദ്ധിച്ചു. 

സംസ്ഥാനത്തുചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗവും റെക്കോര്‍ഡില്‍ത്തന്നെ തുടരാനാണ് സാധ്യത. വൈദ്യുതി ഉപയോഗം കൂടുന്നത് ഡാമുകളില്‍ ജലനിരപ്പ് വളരെ വേഗം കുറയാന്‍ കാരണമാകും. ഇടുക്കി ഡാമില്‍ സംഭരണ ശേഷിയുടെ 48ശതമാനം വെള്ളമാണ് നിലവിലുള്ളത്. മഴക്കാലം ആരംഭിക്കാന്‍ ഇനിയും രണ്ടുമാസം അവശേഷിക്കെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (32 minutes ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (37 minutes ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (47 minutes ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (54 minutes ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (1 hour ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (1 hour ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (1 hour ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി  (2 hours ago)

മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം; ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ന  (2 hours ago)

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!  (2 hours ago)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ  (2 hours ago)

ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ക്കുവേണ്ടി മാര്‍ഗനിര്‍ദ്ദേശം  (2 hours ago)

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്  (2 hours ago)

Malayali Vartha Recommends