Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


ശബരിമല ദർശനം ഉൾപ്പെടെ നാലുദിവസത്തെ സന്ദർശനത്തിന്‌ രാഷ്‌ട്രപതി ദ്ര‍ൗപദി, മുർമു ചൊവ്വാഴ്‌ച കേരളത്തിലെത്തും...ബുധനാഴ്‌ചയാണ്‌ ശബരിമല ദർശനം... പകൽ 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും..


നടൻ അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റിൽ അറിയിക്കുന്നത്..


ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു..ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്..സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി..


ഐഎൻഎസ് വിക്രാന്തിൽ വെച്ച് നാവികസേനയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി..ദീപാവലി ആഘോഷം അവർക്കൊപ്പം.. ഈ യുദ്ധക്കപ്പൽ പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകി..

2023-24 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് 2023 ഫെബ്രുവരി 1ന് ; ബിജെപി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് ഉറ്റുനോക്കി സാധാരണക്കാരും ബാങ്കുകളും

24 JANUARY 2023 05:16 PM IST
മലയാളി വാര്‍ത്ത

2023-24 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് 2023 ഫെബ്രുവരി 1ന് ലോകസഭയിൽ അവതരിപ്പിക്കുമ്പോൾ സാധാരണക്കാരും ഒപ്പം ബാങ്കുകളും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് . കാരണം സമ്പദ് വ്യവസ്ഥയ്ക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നതാണ് ഈ വർഷത്തെ കേന്ദ്ര ബജറ്റ്.

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും. 2024- ന്റെ മധ്യത്തിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുളള ബിജെപി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് കൂടിയാണിത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത .

ഫെബ്രുവരി 1 ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സമ്മേളനം ആരംഭിക്കുക. ഈ വർഷം സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് ബജറ്റ് അവതരിപ്പിക്കുന്നത് . ജനുവരി 31- ന് സാമ്പത്തിക സർവേയാണ് അവതരിപ്പിക്കുന്നത്. 2023- ലെ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടുളള ചർച്ചകൾക്ക് കഴിഞ്ഞ നവംബറിൽ തന്നെ ധനമന്ത്രി തുടക്കമിട്ടിരുന്നു. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരുമായി ഒട്ടനവധി കൂടിക്കാഴ്ചകൾ ഇതിനോടകം ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയിട്ടുണ്ട്.

വരുന്ന ബജറ്റിൽ, നിലവിലെ ആദായ നികുതി നിരക്കുകൾ കുറയ്ക്കാനും ശമ്പളക്കാർക്കായി പുതുക്കിയ നികുതി സ്ലാബുകൾ അവതരിപ്പിക്കാനും ധനമന്ത്രിയുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടാകും എന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

കോർപ്പറേറ്റുകൾ മുതൽ സാധാരണക്കാർ വരെ ഏറെ പ്രതീക്ഷകളോടെയാണ് ബജറ്റ് പ്രഖ്യാപനങ്ങൾ ഉറ്റു നോക്കുന്നത്. എല്ലാ വർഷവും തങ്ങൾക്ക് ആശ്വാസകരമായ നടപടികളും പരിഷ്കാരങ്ങളും ഉണ്ടാകുമെന്ന് ഓരോ മോഖലയിലുമുള്ളവർ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ രാജ്യത്തിൻെറ വളർച്ച വേഗത്തിലാക്കാൻ അടിസ്ഥാന സൗകര്യ വികസന രംഗത്തെ പദ്ധതികളും പ്രഖ്യാപനങ്ങളും സർക്കാർ തുടർന്നേക്കും.

അതേസമയം രാജ്യത്തെ മധ്യവർഗക്കാരുടെ നിരന്തരമായ ആവശ്യമായ നികുതിയിളവുകൾ സംബന്ധിച്ച പ്രഖ്യാപനം ഈ ബജറ്റിൽ ഉണ്ടാകുമോ എന്നത് ശ്രദ്ധേയമാണ്.2016-17 ബജറ്റ് മുതൽ നികുതി സ്ലാബുകൾ മാറ്റമില്ലാതെ തുടരുകയാണ്. ചില ഇളവുകൾ മാത്രമാണ് ഇതിനിടെ പ്രഖ്യാപിച്ചത്. ആദായ നികുതിയുടെ അടിസ്ഥാന ഇളവ് പരിധി 2.50 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷത്തിലേക്ക് ഉയർത്തണമെന്നാണ് വിദഗ്ധരുടെ ആവശ്യം.

മുതിർന്ന പൗരന്മാർക്കുള്ള നികുതി ഇളവ് പരിധി നിലവിലുള്ള 3 ലക്ഷം രൂപയിൽ നിന്ന് 7.50 ലക്ഷം രൂപയാത്തി ഉയർത്തണമെന്നും ആവശ്യപ്പെടുന്നു. 80 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 12.50 ലക്ഷം രൂപ വരെയാണ് വരുമാനമെങ്കിൽ ഇവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്നും അസോസിയേറ്റഡ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഓഫ് ഇന്ത്യ നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്.

അതേസമയം, കേന്ദ്ര ബജറ്റിനെ ഉറ്റു നോക്കുന്ന ഒരു മേഖലയാണ് ബാങ്കിംഗ്. വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള ബാങ്കുകളുടെ ലക്ഷ്യങ്ങളെ വിവേകപൂര്‍വ്വം പുനഃക്രമീകരിക്കുന്നതിനും അവ നടപ്പാക്കുന്നതിനും കേന്ദ്ര ബജറ്റിലെ നയങ്ങളും പ്രഖ്യാപനങ്ങളും ആണ് സഹായിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സുസ്ഥിരതയിലേക്ക് നയിക്കുന്നതിനും സുസ്ഥിരമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതിനും കേന്ദ്ര ബജറ്റ് സഹായിക്കും. അതിനാല്‍, ബാങ്കുകളും 2023 ബജറ്റില്‍ നിന്നും ചിലതൊക്കെ പ്രതീക്ഷിക്കുന്നു.

കേന്ദ്ര ബജറ്റ് ആരോഗ്യം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒപ്പം ഗ്രാമീണ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ് ബാങ്കിംഗ് മേഖലയുടെ പ്രതീക്ഷ. മൂലധന നേട്ട നികുതി നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. മറ്റൊന്ന് ആദായനികുതി ഘടനയിലെ സങ്കീര്‍ണതകള്‍ കുറയ്ക്കുക, അവ കൂടുതല്‍ ലളിതമാക്കുക എന്നതാകും. പ്രത്യക്ഷ നികുതി സ്ലാബ് വര്‍ധനയുണ്ടാകാനും സാധ്യതയുണ്ട്.

മുന്‍ഗണയുള്ളവയെ മാറ്റി നിര്‍ത്തി ഇന്ധനം, വളം തുടങ്ങിയ സബ്സിഡികളുടെ ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നു. പുതിയ സാങ്കേതികവിദ്യയിലൂടെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍, പ്രവാസികള്‍ക്കായി ആധാറും പാസ്പോര്‍ട്ടും ബന്ധിപ്പിക്കുന്ന ഹാപ്പി കാര്‍ഡുകള്‍ അവതരിപ്പിക്കുന്നത്, ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് ഓഹരികള്‍ അല്ലെങ്കില്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ മൂലധനം സമാഹരിക്കാന്‍ പൊതുമേഖലാ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നത് തുടങ്ങിയവയ്ക്കായി ബാങ്കിംഗ് മേഖലയ്ക്ക് സര്‍ക്കാര്‍ പ്രത്യേക പാക്കേജുകളും നടപടികളും മുന്നോട്ട്‌ വെയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിച്ചേക്കാവുന്ന ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വെല്ലുവിളികളെ ചെറുക്കുന്നതിന് കൂടുതല്‍ വിഹിതം അനുവദിക്കുമെന്നും മേഖല പ്രതീക്ഷിക്കുന്നു. ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിനും സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളാന്‍ സാധ്യതയുണ്ട്. നിഷ്‌ക്രിയ ആസ്തികളുടെ കാര്യത്തില്‍ വേഗത്തില്‍ വീണ്ടെടുക്കാനുള്ള നിയമസംവിധാനം ശക്തിപ്പെടുത്തുന്നത് നല്ല നടപടിയായിരിക്കും. ഇങ്ങനെ ഒട്ടേറെ പ്രതീക്ഷകളാണ് ബാങ്കിംഗ് മേഖലയ്ക്ക് 2023-ലെ ബജറ്റിനെ കുറിച്ചുള്ളത്.

രാജ്യത്തിൻെറ സാമ്പത്തിക വളർച്ചാ നിരക്ക് എങ്ങനെ വേഗത്തിലാക്കാം എന്നത് സർക്കാർ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. പണപ്പെരുപ്പം വളരെക്കാലമായി ഗുരുതരമായ പ്രശ്നമായി തന്നെ തുടരുന്നു. ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം മുൻ മാസത്തെ 6.77 ശതമാനത്തിൽ നിന്ന് നവംബറിൽ 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.88 ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിന് ശേഷം ഇതാദ്യമായാണ് റീട്ടെയിൽ പണപ്പെരുപ്പം ആർബിഐ പരിധിയായ ആറ് ശതമാനത്തിന് താഴെ വരുന്നത്.

പണപ്പെരുപ്പം വീണ്ടും നിയന്ത്രിക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുക എന്നത് വെല്ലുവിളിയാണ്. ഉയർന്ന പലിശനിരക്ക് നിലനിർത്തിക്കൊണ്ടാണ് ആർബിഐ ഇപ്പോൾ ഈ പ്രശ്നം പരിഹരിക്കുന്നത്. വളർച്ച ഉത്തേജിപ്പിക്കാൻ സർക്കാരിൻെറ ഭാഗത്തു നിന്നും കൂടുതൽ നടപടികൾ വേണ്ടി വരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ്സില്‍ നിന്നും വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഒരു വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും  (7 hours ago)

നടന്‍ ഗോവര്‍ദ്ധന്‍ അസ്രാണി അന്തരിച്ചു  (7 hours ago)

അന്ധനായി അഭിനയിച്ച് ഭിക്ഷാടനം: കയ്യോടെ പൊക്കി നാട്ടുകാര്‍  (7 hours ago)

ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ചോദിച്ച് ആരാധകനോട് നടി അന്ന രാജന്റെ മറുപടി  (7 hours ago)

യുഎഇയില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളിലേക്ക് പാറകള്‍ ഇടിഞ്ഞു വീണു  (8 hours ago)

ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി: ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടി ഭര്‍ത്താവ്  (8 hours ago)

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു  (9 hours ago)

ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബീച്ചില്‍ തനിച്ചാക്കി പോയ ദമ്പതികള്‍ക്കെതിരെ കേസ്  (9 hours ago)

സ്വര്‍ണ വില താഴേക്ക്  (10 hours ago)

മൊസാംബിക്കിലെ ബോട്ട് അപകടത്തില്‍ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു ചൊവ്വാഴ്‌ചയെത്തും  (10 hours ago)

നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ  (10 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ.  (10 hours ago)

നാവികസേനയ്ക്ക് പ്രശംസയുമായി പ്രധാനമന്ത്രി  (11 hours ago)

ഓറഞ്ച്-മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends