62 കോടിയുടെ ആഡംബര വിമാനവുമായി ജോയ് ആലുക്കാസ്

പ്രമുഖ വ്യവസായി ജോയ് ആലുക്കാസിനായി പുതിയ ആഡംബര വിമാനം കൊച്ചിയിലെത്തി. ബ്രസീലിയന്‍ വിമാന നിര്‍മാണ കമ്പനിയായ എംബ്രെയറിന്റെ എക്‌സിക്യൂട്ടീവ് ജെറ്റ് വിമാനമായ 'ഫെനോം-300' ആണ് ഇത്. 62 കോടി രൂപയാണ് ഇതിന്റെ വില. ജോയ് ആലുക്കാസ് ഗ്രൂപ്പില്‍ പെട്ട ചാര്‍ട്ടേര്‍ഡ് വിമാനക്കമ്പനിയായ ജോയ് ജെറ്റ്‌സിനു വേണ്ടിയാണ് വിമാനം വാങ്ങിയിരിക്കുന്നത്.
ഏഴുപേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഇത്. കൂടാതെ രണ്ട് പൈലറ്റുമാരും ഒരു എയര്‍ ഹോസ്റ്റസുമുണ്ടാവും. വ്യോമയാന ഡയറക്ടറേറ്റ് ജനറലില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ സര്‍വീസ് തുടങ്ങും. ചാര്‍ട്ടേര്‍ഡ് സര്‍വീസായിട്ടാവും വിമാനം ലഭ്യമാക്കുകയെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു.
https://www.facebook.com/Malayalivartha