Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഭവനവായ്പയെടുക്കുമ്പോള്‍ ഇന്‍ഷുറന്‍സ് എടുക്കണം

10 JULY 2017 02:05 PM IST
മലയാളി വാര്‍ത്ത

ഭവനവായ്പയുടെ പലിശനിരക്ക് കുറഞ്ഞുവരികയും ഭവനവിലയില്‍ വലിയ ഉയര്‍ച്ച ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യണമെന്ന സ്വപ്നം സാക്ഷാല്‍കരിക്കാന്‍ അനുയോജ്യമായ സമയമാണിത്. സാധാരണ നിലയില്‍ ഭവനവിലയുടെ 80 ശതമാനമാണ് ബാങ്കുകള്‍ വായ്പയായി നല്‍കുന്നത്. ബാക്കി 20 ശതമാനം വീട്ടുടമ സ്വന്തം കൈയില്‍നിന്ന് വിനിയോഗിക്കേണ്ടി വരുന്നതുകൊണ്ട് വായ്പയുടെ തിരിച്ചടവില്‍ വീഴ്ചവരാതിരിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്.

ഭവനവിലയുടെ 80 ശതമാനം തുകതന്നെ ബാങ്കുകള്‍ നല്‍കണമെന്നുമില്ല. ഉദാഹരണത്തിന് വായ്പയെടുക്കുന്ന വ്യക്തിയുടെ മാസശമ്പളം 70,000 രൂപയാണെന്നും 70 ലക്ഷം രൂപ വിലവരുന്ന ഭവനമാണ് അദ്ദേഹം വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നും കരുതുക. ഭവനവിലയുടെ 80 ശതമാനം എന്നത് 56 ലക്ഷം രൂപയാണ്. 15 വര്‍ഷത്തേക്ക് ഒമ്പതുശതമാനം പലിശനിരക്കില്‍ വായ്പയെടുത്താല്‍ അദ്ദേഹം പ്രതിമാസം 56,000 രൂപ ഇഎംഐ അടയ്‌ക്കേണ്ടിവരും. 70,000 രൂപ മാസശമ്പളമുള്ള ഒരാള്‍ക്ക് ഇത്രയും തുക ഇഎംഐ അടച്ചശേഷം മറ്റ് ചെലവുകള്‍ നിര്‍വഹിക്കുക പ്രയാസമാകും.

അതുകൊണ്ടുതന്നെ ഇഎംഐ വായ്പയെടുക്കുന്നയാളുടെ മാസശമ്പളത്തിന്റെ ഏകദേശം 50 ശതമാനത്തില്‍ കൂടുതല്‍ വരരുതെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്താറുണ്ട്. അതിനാല്‍ മേല്‍പ്പറഞ്ഞ ഉദാഹരണത്തിലെ വായ്പാ അപേക്ഷകന് ഏകദേശം 35,000 രൂപ ഇഎംഐ വരുന്നവിധത്തില്‍ മാത്രമേ ബാങ്കുകള്‍ വായ്പ അനുവദിക്കുകയുള്ളൂ. 15 വര്‍ഷത്തേക്ക് ഒമ്പതുശതമാനം പലിശനിരക്കില്‍ വായ്പയെടുക്കുകയാണെങ്കില്‍ ഏകദേശം 35 ലക്ഷം രൂപയാകും വായ്പയായി ലഭിക്കുക. വായ്പയുടെ തിരിച്ചടവ് ഉറപ്പുവരുത്താനുള്ള ബാധ്യത വായ്പയെടുക്കുന്നവര്‍ക്കുമുണ്ട്.

ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യുന്നത് ഒരു സ്വപ്നസാക്ഷാല്‍കാരത്തിന്റെ ആദ്യപടി മാത്രമാണ്. സ്വന്തമായി ഭവനം എന്നത് യാഥാര്‍ഥ്യമായി എന്നതുകൊണ്ട് സ്വപ്നസാക്ഷാല്‍കാരം പൂര്‍ണമായിയെന്ന് കരുതരുത്. ആ വീട് എന്നും നമ്മുടേത് അല്ലെങ്കില്‍ കുടുംബത്തിന്റേതുതന്നെ ആകാന്‍ ചില റിസ്‌കുകള്‍ ഇന്‍ഷുറന്‍സിലൂടെ കവര്‍ചെയ്യാനും ശ്രദ്ധിക്കേണ്ടതുണ്ട്. വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവന്നാല്‍ തിരിച്ചടവ് കുടുംബാംഗങ്ങളുടെ ബാധ്യതയായി മാറും. കുടുംബാംഗങ്ങള്‍ക്ക് ആ ബാധ്യത നിറവേറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ ബാങ്ക് ജപ്തിപോലുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. ഇത്തരം റിസ്‌കുകള്‍ മുന്നില്‍ക്കണ്ട് ഇന്‍ഷുറന്‍സ് കവറേജ് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം.

ഇഎംഐ തിരിച്ചടവ് തടസ്സപ്പെടുന്നത് രണ്ട് കാരണങ്ങള്‍മൂലമാകാം. ആദ്യത്തേത് വായ്പയെടുത്തയാളുടെ മരണം. രണ്ടാമത്തേത്, അസുഖം, അപകടം എന്നിവയാല്‍ ജോലിചെയ്യാനുള്ള ശാരീരികക്ഷമത നഷ്ടപ്പെടുന്ന സാഹചര്യമാണ്. ഈ രണ്ട് സാഹചര്യങ്ങളെയും നേരിടുന്നതിന് ഇന്‍ഷുറന്‍സ് കവറേജ് ആവശ്യമാണ്.വായ്പയെടുത്തയാളുടെ മരണംമൂലം വായ്പാ തിരിച്ചടവ് മുടങ്ങാതിരിക്കാനുള്ള മാര്‍ഗം ടേം ഇന്‍ഷുറന്‍സ് പോളിസിയാണ്. ഒരു വ്യക്തിക്ക് അടിസ്ഥാനപരമായി വേണ്ട ഇന്‍ഷുറന്‍സുകളിലൊന്നാന്നാണ് ടേം ഇന്‍ഷുറന്‍സ്.

കുടുംബത്തിന്റെ വരുമാന സ്രോതസ്സായ വ്യക്തിക്ക് അപ്രതീക്ഷിത മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തികനില ദീര്‍ഘകാലത്തേക്ക് തുടര്‍ന്നും സംരക്ഷിക്കപ്പെടുക എന്ന ലൈഫ് ഇന്‍ഷുറന്‍സിന്റെ ലക്ഷ്യം പൂര്‍ണമായും നിറവേറ്റുന്നത് ഉയര്‍ന്ന ഇന്‍ഷുറന്‍സ് കവറേജ് ലക്ഷ്യമാക്കിയുള്ള ടേം പോളിസികളിലൂടെയാണ്. ലൈഫ് ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം മാത്രമുള്ള ടേം പോളിസികള്‍ ഇന്‍ഷുറന്‍സ് തുകയുമായി താരതമ്യംചെയ്യുമ്പോള്‍ വളരെ കുറഞ്ഞ പ്രീമിയത്തിലാണ് ലഭ്യമാകുന്നത്. ഇന്‍ഷുര്‍ചെയ്യുന്ന വ്യക്തി മരിച്ചാല്‍ നോമിനിക്ക് സം അഷ്വേര്‍ഡ് തുക ലഭിക്കും.

അസുഖത്തെയോ അപകടത്തെയോ തുടര്‍ന്ന് ശാരീരികക്ഷമത നഷ്ടപ്പെടുന്ന സാഹചര്യം നേരിടുന്നതിന് ക്രിട്ടിക്കല്‍ ഇല്‍നെസ് പ്‌ളാനിലൂടെ കവറേജ് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. ടേം പ്‌ളാനുകള്‍ക്കൊപ്പം ക്രിട്ടിക്കല്‍ ഇല്‍നെസ് റൈഡര്‍കൂടി ഉള്‍പ്പെടുത്തിയുള്ള ടേം പോളിസികളുണ്ട്. ഇത്തരം റൈഡറുകള്‍ ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ ഗുരുതരരോഗങ്ങള്‍ പിടിപെട്ടാല്‍ സം ഇന്‍ഷ്വേര്‍ഡ് തുക നല്‍കുന്നു. പ്രതിമാസം നിശ്ചിത തുക നല്‍കുന്ന റൈഡറുകളുമുണ്ട്. ഇരട്ടവരുമാനമുള്ള കുടുംബങ്ങളെ സംബന്ധിച്ച് ഇരട്ട ടേം പരിരക്ഷ~ഒഴിവാക്കാനാകാത്തതാണ്.

ജീവിതപങ്കാളികള്‍ രണ്ടുപേരും ഒരുപോലെ ജീവിതത്തിലെ ദൈനംദിന ചെലവുകള്‍ക്കുള്ള വരുമാനം ആര്‍ജിക്കുമ്പോള്‍ ഭവനവായ്പയും മറ്റും സംയുക്തമായി എടുക്കുകയും വായ്പയുടെ തിരിച്ചടവുപോലുള്ള കാര്യങ്ങള്‍ ഇരുവരുടെയും കൂട്ടുത്തരവാദിത്തമാകുകയും ചെയ്യുമ്പോള്‍ ഇരുവര്‍ക്കും ഒരുപോലെ പരിരക്ഷ ആവശ്യമാണ്. ജീവിതപങ്കാളികളില്‍ ആരുടെയെങ്കിലും ഒരാളുടെ മരണം വായ്പാ തിരിച്ചടവുപോലുള്ള കാര്യങ്ങളെ ബാധിക്കുമെന്നിരിക്കെ ഇരുവര്‍ക്കും തീര്‍ച്ചയായും പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാല്‍ ഇരുവര്‍ക്കും ടേം പ്‌ളാനും ക്രിട്ടിക്കല്‍ ഇല്‍നെസ് പ്‌ളാനും ഉണ്ടാകണം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (10 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends