ഇനി വരാന്‍ പോകുന്നത് പ്ലാസ്റ്റിക് നോട്ടുകള്‍

പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച പത്തുരൂപയുടെ നോട്ടുകള്‍ കൊച്ചി ഉള്‍പ്പെടെ രാജ്യത്തിന്റെ അഞ്ചു നഗരങ്ങളില്‍ പുറത്തിറക്കുന്നു. കൊച്ചിക്കു പുറമേ മൈസൂര്‍ , ജയ്‌പൂര്‍ , ഭുവവനേശ്വര്‍ , സിംല എന്നീ നഗരങ്ങളില്‍ കൂടി പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്ക് നോട്ടുകള്‍ ഇറക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ 100 കോടി നോട്ടുകളാണ് പുറത്തിറക്കുക. പേപ്പര്‍ നോട്ട് വേഗത്തില്‍ കേടാവുന്നതു കൊണ്ടാണ് പുതിയ പരീക്ഷണം. കള്ള നോട്ടും ഇതിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ഇത് സംബന്ധിച്ച സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ട്.
https://www.facebook.com/Malayalivartha