സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു. പവന് 19,840 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2840 രൂപയായി. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില 19960 രൂപയില്‍ തുടരുകയായിരുന്നു. കഴിഞ്ഞ വാരത്തില്‍ ബുധനാഴ്ചയാണ് പവന്‍വില 19,880 രൂപയില്‍ നിന്ന് 19,960 രൂപയിലെത്തിയത്.
അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 11,88.4 ഡോളറായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha