സ്വര്‍ണ ഇറക്കുമതി കുറക്കുക, കള്ളപ്പണം നിക്ഷേപിക്കപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ; വീട്ടിൽ 12 പവന്‍ അധിക സ്വർണ്ണം വയ്ക്കണമെങ്കിൽ 1 .25 ലക്ഷം രൂപ നികുതി

വീട്ടില്‍ സൂക്ഷിക്കാവുന്ന (ലോക്കറിലടക്കം) സ്വര്‍ണത്തിന് പരിധി നിര്‍ണയിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്മ ഈ തീരുമാനം ആഭരണ വ്യവസായ മേഖലയെ ഗുരുതരമായി ബാധി ക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾ ഒരു കുടുംബത്തിന് കൈവശം സൂക്ഷിക്കാവുന്നത് 105 പവന്‍ സ്വര്‍ണമാണ് . എന്നാൽ ഇതില്‍ വീണ്ടും കുറവ് വരുത്തിയേക്കുമെന്നും ആശങ്ക നില നിൽക്കുകയാണ്.
കൂടുതൽ സ്വര്‍ണത്തിന് കൂടൂതൽ ചുമത്തുമെന്ന് പറയുന്ന കനത്ത നികുതിയും റെയ്ഡ് അടക്കമുള്ള ഭീഷണിയും ഉപഭോക്താക്കളെ ജ്വല്ലറിയില്‍ നിന്ന് ഒരു പരിധി വരെ അകറ്റുമെന്ന സംശയം ഉണ്ട്. ഒറ്റ തവണ ആഭരണങ്ങളില്‍ വലിയ നിക്ഷേപം എന്ന രീതിയെ സർക്കാർ അംഗീക്കരിക്കുന്നില്ല . രണ്ട് ലക്ഷത്തിലധികം രൂപയുടെ ഇടപാട് നടക്കുകയാണെങ്കിൽ പാന്‍കാര്‍ഡ് കൊടുത്തിരിക്കണം. മാത്രമല്ല അഞ്ച് ലക്ഷം രൂപയില്‍ കവിയുന്ന ഇടപാടുകളുടെ കണക്ക് സ്വര്‍ണാഭരണ ശാലകള്‍ തന്നെ ആദായ നികുതി വകുപ്പിന് നല്‍കണമെന്നും ചട്ടത്തിൽ അനുശാസിക്കുന്നു. ആഭരണത്തില്‍ നേരിട്ട് പണമിറക്കുന്നതിന് നിയന്ത്രണപ്പെടുത്തുക എന്നുള്ളതാണ് കേന്ദ്രസര്‍ക്കാര്‍ നയം. സ്വര്‍ണം ഇറക്കുമതി കുറക്കുക, കള്ളപ്പണം നിക്ഷേപിക്കപ്പെടുന്നത് തടയുകയുമാണ് കേന്ദ്ര സർക്കാർ ഇത് വഴി ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha