സംസ്ഥാനത്ത് സ്വർണവിലയിൽ വർധന....പവന് 200 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഗ്രാമിന് 25 രൂപയുടെ വർധനവാണ് ഉണ്ടായത്. 11,910 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 200 രൂപയുടെ വർധനയുണ്ടായി.
95,280 രൂപയായാണ് പവന്റെ വില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 78,360 രൂപയായും 14 കാരറ്റിന്റേത് 61,040 രൂപയായും വർധിച്ചു. ആഗോള വിപണിയിൽ സ്വർണവിലയിൽ നേരിയ വർധനവ് മാത്രമാണ് രേഖപ്പെടുത്തിയത്.
ഡോളർ ഇൻഡക്സിന്റെ ഉയർച്ചയും താഴ്ചയും മറ്റ് രാജ്യങ്ങളിലെ സ്വർണവിലയെ സ്വാധീനിച്ചേക്കും.
https://www.facebook.com/Malayalivartha



























