സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്

കേരളത്തിൽ ഇന്നും സ്വർണവില കൂടി. 520 രൂപ കൂടി 95,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. 11,970 ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജി.എസ്.ടിയും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ നൽകേണ്ടതായി വരും.
ഇന്നലെ രണ്ടുതവണ സ്വർണവില നേരിയ തോതിൽ കുറഞ്ഞിരുന്നു. ഈ മാസത്തെ കുറഞ്ഞ വിലയായ 95,240 രൂപയായിരുന്നു ഇന്നലെ വൈകുന്നേരം രേഖപ്പെടുത്തിയത്.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്.
https://www.facebook.com/Malayalivartha
























