സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന്റെ വില 80 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന്റെ വില 80 രൂപ കൂടി 36,640 രൂപയായി. 4580 രൂപയാണ് ഗ്രാമിന്റെ വില.മെയ് 20നുശേഷം അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഒറ്റയടിക്കാണ് 400 രൂപ വര്‍ധിച്ചത്.
പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴുന്ന പ്രവണതയായിരുന്നു. മെയ് ഒന്നിന് രേഖപ്പെടുത്തിയ 35,040 രൂപയായിരുന്നു ഒരുമാസത്തെ താഴ്ന്ന വില. 1,800 രൂപയോളം വര്‍ധിച്ച് മെയ് 26ന് 36,880 രൂപ നിലവാരത്തിലെത്തുകയുംചെയ്തിരുന്നു.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വിലയില്‍ നേരിയ വര്‍ധനവുണ്ടായി. ഒരു ട്രോയ് ഔണ്‍സിന് 1,904.30 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha