തുടര്‍ച്ചയായ മൂന്നു വ്യാപാര ദിനങ്ങളിലെ വര്‍ധനവിനു ശേഷം മാറ്റമില്ലാതെ സ്വര്‍ണ വില

തുടര്‍ച്ചയായ മൂന്നു വ്യാപാര ദിനങ്ങളിലെ വര്‍ധനവിനു ശേഷം മാറ്റമില്ലാതെ സ്വര്‍ണ വില. ഗ്രാമിന് 4,610 രൂപയ്ക്കും പവന് 36,880 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച പവന് 160 രൂപ വര്‍ധിച്ചാണ് ഈ നിലവാരത്തിലെത്തിയത്. അതേസമയം വെള്ളി വില ഗ്രാമിന് 77 രൂപ. കഴിഞ്ഞ 3 മാസത്തിനിടയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില മെയ് മാസത്തില്‍ രേഖപ്പെടുത്തിയ 36,880 ആണ്. ഏപ്രിലില്‍ പവന് 1720 യും ഗ്രാമിന് 215 രൂപയും ഉയര്‍ന്നിരുന്നു.
എന്നാല്‍ മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് കുറയുകയും ചെയ്തു. രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ബോണ്ട് വരുമാന വര്‍ധന സ്വര്‍ണത്തിനും വിനയായേക്കാം.
ഫെഡ്മീറ്റിങ് അടുക്കും തോറും, പണപ്പെരുപ്പപേടി വര്‍ദ്ധിക്കുന്നത് സ്വര്‍ണത്തിന്റെ മുന്നേറ്റം കുറച്ചേക്കാമെങ്കിലും, അടുത്ത രണ്ടാഴ്ച സ്വര്‍ണം കുതിപ്പ് നേടിയേക്കാം.
"
https://www.facebook.com/Malayalivartha