സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 320 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഒരു ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 4590 രൂപയും പവന് 36,720 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയാഴ്ച ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിരുന്നു.
സ്വര്‍ണ വില ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാല്‍ ഏപ്രിലില്‍ 1720 രൂപയാണ് പവന് വില കൂടിയത്.ഏപ്രിലില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). മെയ് മാസത്തിലും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി.
എന്നാല്‍ ജൂണില്‍ സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ്. ദേശീയതലത്തിലും സ്വര്‍ണത്തിന് വില വര്‍ധിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന് ഇന്ന് 49020 രൂപയാണ്. 343 രൂപയാണ് ഇന്ന് വര്‍ധിച്ചത്.
രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില വര്‍ധിച്ചു. ഔണ്‍സിന് 1,891.24 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ച ഇത് 1900 പിന്നിട്ടിരുന്നു. പിന്നീട് കുറഞ്ഞശേഷം വീണ്ടും വില ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്.
" f
https://www.facebook.com/Malayalivartha