സ്വര്‍ണവിലയില്‍ കുറവ്.... പവന് 80 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ കുറവ് . തിങ്കളാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ഡോളര്‍ കരുത്താര്‍ജിച്ചതോടെ അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം കുറഞ്ഞ് 1,886.76 ഡോളറിലെത്തി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.3ശതമാനം കുറഞ്ഞ് 48,953 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അഞ്ചുമാസത്തെ ഉയര്‍ന്ന നിലവാരമായ 49,800ലെത്തിയശേഷം വിലിയ ചാഞ്ചാട്ടമാണ് വിപണിയില്‍ പ്രകടമാകുന്നത്.
"
https://www.facebook.com/Malayalivartha