സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 80 രൂപ കൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4590 രൂപയായി. എന്നാല്‍ കഴിഞ്ഞ ദിവസം പവന് 88 രൂപ കുറഞ്ഞ് 36,640 രൂപയിലുമെത്തിയിരുന്നു.
ആഗോള വിപണിയില്‍ വിലയില്‍ കാര്യമായ വ്യതിയാനമില്ല. ഡോളര്‍ ദുര്‍ബലമായതും ബോണ്ട് ആദായത്തില്‍ കുറവുണ്ടായതുമാണ് വില പിടിച്ചുനിര്‍ത്തിയത്.
അതേസമയം രാജ്യത്തെ കമ്മോഡിറ്റി വിപണിയില്‍ വിലയിടിവ് രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 0.3 ശതമാനം വിലകുറഞ്ഞ് 49,131 രൂപയിലെത്തി.
എന്നാല്‍ കഴിഞ്ഞ ദിവസം പത്തു ഗ്രാമിന് 45,800 രൂപയും 100 ഗ്രാമിന് 4,58,000 രൂപയുമായിരുന്നു വിപണിയിലെ വില. ഫെബ്രുവരി ഒന്നിന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പവന് 1800 രൂപ കുറഞ്ഞിരുന്നു.
പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിക്കുകയും ചെയ്തു. കേന്ദ്ര ബജറ്റിന് പിന്നാലെ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഒരുമാസം മുന്‍പ് മുതല്‍ വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും സ്വര്‍ണ വില കൂടി.
"
https://www.facebook.com/Malayalivartha