സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വര്‍ദ്ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 61,960 രൂപയാണ്. ഇന്നലെ ഒറ്റദിവസം കൊണ്ട് 960 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്.
ഇതോടെ ആദ്യമായി സ്വര്‍ണവില 61000 കടന്നിരുന്നു. മൂന്ന് ദിവസംകൊണ്ട് 1760 പവന് രൂപയാണ് വര്‍ധിച്ചത്. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളാണ് സ്വര്‍ണ്ണവിലയിലെ കുതിപ്പിനുള്ള കാരണം.
കാനഡയില്‍ നിന്നും, മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങള്‍ക്ക് 25 % അധിക നികുതി ചുമത്തിയിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ദുര്‍ബലമായതും നാളത്തെ ബജറ്റിനെ കുറിച്ചുള്ള ആശങ്കകളും വിലവര്‍ധനവിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ തവണ 6% ശതമാനമായി കുറച്ച ഇറക്കുമതി ചുങ്കം ഇത്തവണ 2% കൂട്ടുമെന്നുള്ള ആശങ്കയും സ്വര്‍ണ്ണ വിലവര്‍ധനവിന് കാരണമാണ്. നിലവില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഉള്ള സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 67000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടതായി വരും.
അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 101 രൂപയാണ്.
"
https://www.facebook.com/Malayalivartha