സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 320 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... നാല് ദിവസത്തെ തുടര്‍ച്ചയായ വര്‍ദ്ധനവിനുശേഷമാണ് ഇന്ന് വിലയില്‍ ഇടിവുണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞ് 61,640 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7,705 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 8,405 രൂപയുമായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്കാണിത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,960 രൂപയായിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ സ്വര്‍ണവിലയില്‍ വലിയ തരത്തിലുളള വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,960 എത്തിയതോടെ വിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധനവ് ഉണ്ടാകുമെന്നായിരുന്നു കണക്കുക്കൂട്ടള്ളത്.
ഈ സാഹചര്യത്തില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് മൂവായിരം ഡോളര്‍ കവിഞ്ഞ് മുന്നേറിയേക്കും. ഇതോടെ ഇന്ത്യയില്‍ പവന്‍ വില 65,000 കടന്നേക്കുമെന്നാണ് സൂചനകളുള്ളത്. ഒരു വര്‍ഷത്തിനിടെ സ്വര്‍ണവിലയില്‍ 32 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ജനുവരി ഒന്നിന് പവന്‍ വില 57,200 രൂപയായിരുന്നു.
https://www.facebook.com/Malayalivartha