സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്... പവന് ഇന്ന് 200 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്... പവന് ഇന്ന് 200 രൂപയുടെ വര്‍ദ്ധനവ്. നിലവില്‍ 63,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 63,240 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 25 രൂപ കൂടി 7,930 ആയി.
ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് സ്വര്‍ണവ്യാപാരം നടക്കുന്നത്. അഞ്ചുദിവസം കൊണ്ട് 2,000ലധികം രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. പണിക്കൂലിയടക്കം ഒരു പവന് 70,000 രൂപയോടടുത്ത് നല്‍കേണ്ടി വരും. 24 കാരറ്റിന് 69,208ഉം 18 കാരറ്റിന് 51,904 രൂപയുമാണ് വില. ജനുവരി 22നാണ് പവന്റെ വില ആദ്യമായി 60,000 കടന്നത്.
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്നത് രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വമാണ് .
https://www.facebook.com/Malayalivartha