സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 560 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 560 രൂപയുടെ കുറവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7,940 രൂപയും പവന് 560 രൂപ കുറഞ്ഞ് 63,520 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ രാവിലെ ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമായിരുന്നു.
എക്കാലത്തെയും റെക്കോഡ് വിലയാണിത്. ഇന്നലെ രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണവില ട്രായ് ഔണ്‍സിന് 2923 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.29ലും ആയിരുന്നു. അതനുസരിച്ചാണ് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടിയത്.
എന്നാല്‍, 10 മണിക്ക് ശേഷം രൂപ കരുത്ത് ആര്‍ജിച്ച് 87.29 നിന്നും 86.86 പൈസയിലേക്ക് എത്തി. 43 പൈസയുടെ വ്യത്യാസമാണ് വന്നത്. അതനുസരിച്ച് 11 മണിയോടെ ഗ്രാമിന് 50 രൂപ കുറഞ്ഞ് 8010 രൂപയും, പവന് 400 കുറഞ്ഞ് 64,080 രൂപയും ആയി വില താഴ്ന്നു.24 കാരറ്റ് സ്വര്‍ണം ബാങ്ക് നിരക്ക് കിലോഗ്രാമിന് 90 ലക്ഷം രൂപ ആയി. ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 70000 രൂപയ്ക്ക് അടുത്ത് നല്‍കേണ്ടതായുണ്ട്.
ഈ വര്‍ഷം ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവന്‍ വില. ജനുവരി 22നാണ് 60,000ല്‍ തൊട്ടത്. ജനുവരിയില്‍ മാത്രം 4640 രൂപയാണ് പവന് കൂടിയത്.
https://www.facebook.com/Malayalivartha