സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് പവന് 63,120 രൂപയിലാണ് വ്യാപാരം . ഒരു ഗ്രാം സ്വര്‍ണത്തിന് 7890 രൂപയാണ് വില. ഈ മാസം ഗ്രാമിന് 8,060 രൂപ വരെ എത്തിയിരുന്നു. ഇന്നലെ സ്വര്‍ണവില വലിയ തോതില്‍ ഇടിഞ്ഞിരുന്നു.
പവന് 800 രൂപ കുറഞ്ഞാണ് 63,120 രൂപയിലെത്തിയത്. നിലവില്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നോട്ടുപോയ സ്വര്‍ണവിലയില്‍ നേരിയ ആശ്വാസമാണ് ഇന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 108.10 രൂപയും കിലോഗ്രാമിന് 1,08,100 രൂപയുമാണ് വിപണി വില.
"
https://www.facebook.com/Malayalivartha