സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 320 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 320 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു പവന്റെ വില 65,880 രൂപയായാണ് ഉയര്‍ന്നത്. ഗ്രാമിന് 40 രൂപയും വര്‍ദ്ധിച്ചു. 8235 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.
കഴിഞ്ഞ രണ്ട് ദിവസവും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വില ഉയര്‍ന്നിരിക്കുന്നത്. ഏപ്രില്‍ മുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനുള്ള നടപടികളുമായി യു.എസ് പ്രസിഡന്റ് മുന്നോട്ട് പോവുകയാണെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യത.
"
https://www.facebook.com/Malayalivartha