സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്...പവന് 2160 രൂപയുടെ വര്‍ദ്ധനവ്

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.... സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. പവന് 2160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 68,480 രൂപയായാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്. ഗ്രാമിന് 270 രൂപയും കൂടി. 8560 രൂപയായാണ് ഗ്രാമിന്റെ വില വര്‍ധിച്ചത്.
ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ടായിരുന്നു. രണ്ട് ശതമാനത്തിലേറെ ഉയര്‍ച്ചയാണ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്.
2023 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് സ്വര്‍ണവില ഒരു ദിവസം ഇത്രയും വര്‍ധിക്കുന്നത്. സ് പോട്ട് ഗോള്‍ഡിന്റെ വിലയില്‍ കഴിഞ്ഞ ദിവസം 2.6 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ട്രോയ് ഔണ്‍സിന് 3,059 ഡോളറായാണ് സ്വര്‍ണവില ഉയര്‍ന്നത്. 2025ല്‍ മാത്രം 400 ഡോളറിന്റെ വില വര്‍ധനയാണ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്.
https://www.facebook.com/Malayalivartha