സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 920 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 920 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില വീണ്ടും 73000 ത്തിന് താഴെയെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 72,120 രൂപയാണ്
നാല് ദിവസംകൊണ്ട് 3000 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായ ശേഷമാണ് ഇന്ന് കുത്തനെ സ്വര്‍ണവില ഇടിഞ്ഞത്. മെയ് ആരംഭിച്ചതോടെ 1720 രൂപയാണ് പവന് കുറഞ്ഞത്.ഇതോടെ സ്വര്‍ണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷ ഉയര്‍ന്നു.
എന്നാല്‍ അതിന് വിപരീതമായി സ്വര്‍ണവില കുതിക്കുകയാണ് ഉണ്ടായത്. ഇപ്പോള്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞപ്പോള്‍ ഉപഭോക്താക്കള്‍ ചെറിയ ഒരു ആശ്വാസത്തിലാണുള്ളത്.
"
https://www.facebook.com/Malayalivartha