സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്...പവന് 240 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72, 360 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 9045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുന്നതാണ് കാണാന്‍ കഴിഞ്ഞത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്. തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ സ്വര്‍ണവില തിരിച്ചുകയറാനായി തുടങ്ങി.
എന്നാല്‍ വ്യാഴാഴ്ച 73000ന് മുകളിലേക്ക് ഉയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ കുത്തനെ ഇടിയുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ഒറ്റയടിക്ക് ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്. തുടര്‍ന്ന് ഇന്നലെ ഉയര്‍ന്ന സ്വര്‍ണവില ഇന്നും കൂടുകയായിരുന്നു.
"
https://www.facebook.com/Malayalivartha