സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 72,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9045 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,401 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 9,868 രൂപയാണ്.മെയ് മാസത്തിലെ ആദ്യവാരത്തില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണ നിരക്ക് പിന്നീട് ഉയരുന്ന കാഴ്ചയാണ് വിപണിയില്‍ കാണാന്‍ സാധിച്ചത്. ഇതിനുമുന്‍പ് ഏപ്രില്‍ 22 ആണ് സ്വര്‍ണവില ആദ്യമായി 75000 ലേക്ക് അടുത്തത്.
അതേസമയം വെള്ളിവില ഗ്രാമിന് 110.90 രൂപയാണ്
https://www.facebook.com/Malayalivartha