സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 280 രൂപയുടെ വര്‍ദ്ധനവ്

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഗ്രാമിന് 35 രൂപയും പവന് 280 ?രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8755 രൂപയും പവന് 70,040 രൂപയുമായി. ഇതിനുമുമ്പ് വെള്ളിയാഴ്ചയാണ് സ്വര്‍ണവില കൂടിയത്.
ഗ്രാമിന് 110 രൂപയുടെ വര്‍ധനയാണ് അന്നുണ്ടായത്. പവന്‍ വില 880 രൂപ കൂടി 69760 രൂപയായിരുന്നു. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന്റെ വിലയില്‍ 1560 രൂപയുടെ കുറവാണ് ഉണ്ടായത്.
അതേസമയം, ലോകവിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ആറ് മാസത്തിനിടെ ഒരാഴ്ചയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ ലോകവിപണിയില്‍ 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha