കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്...പവന് 1760 രൂപയുടെ വര്‍ദ്ധനവ്

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം പവന് 1760 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,440 രൂപയാണ്. ഗ്രാമിന് 220 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8710 രൂപയാണ്.
ഈ മാസം രണ്ടാം വാരത്തില്‍ 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്.
വീണ്ടും 70,000ന് മുകളിലെത്തിയെങ്കിലും വീണ്ടും വില ഇടിഞ്ഞു. ഇന്ന് വില 70,000 രൂപ കടന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് കാണുന്നത്.
അതേസമയം ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്്. സെന്‍സെക്‌സ് 116 പോയിന്റ് നേട്ടത്തോടെ വ്യാപാരം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 18 പോയിന്റ് നേട്ടമുണ്ടാക്കി. 81,303 പോയിന്റിലാണ് ബോംബെ സൂചികയില്‍ വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha