സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്.... പവന് 360 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഇന്നലെ പവന് 1760 രൂപ കൂടിയതിന് പിന്നാലെ ഇന്ന് 360 രൂപ കൂടി വര്‍ദ്ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,800 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 8975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുകയായിരുന്നു. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. ഏഴുദിവസത്തിനിടെ ഏകദേശം ഏഴായിരം രൂപയാണ് വര്‍ധിച്ചത്.
അതേസമയം കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.
https://www.facebook.com/Malayalivartha