സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 280 രൂപയുടെ കുറവ്

കേരളത്തില്‍ രണ്ടുദിവസത്തെ വര്‍ധനവിന് ശേഷം സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8940 രൂപയും പവന് 71,520 രൂപയുമായി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സ്വര്‍ണത്തിന് 2120 രൂപയുടെ വര്‍ധനവാണുണ്ടായത്. ബുധനാഴ്ച മാത്രം പവന് 1760 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. ഇന്നലെ പവന് 360 രൂപയും കൂടി.
ഏപ്രില്‍ 22ന് സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവന്‍ വിലയായ 74,320 രൂപയിലെത്തിയിരുന്നു. മേയ് 15നാണ് ഈമാസത്തെ ഏറ്റവും കുറഞ്ഞവില രേഖപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha