സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്. ഗ്രാമിന് 10 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. 9090 രൂപയായാണ് ഗ്രാമിന് സ്വര്‍ണവില വര്‍ധിച്ചത്. 72,720 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. കഴിഞ്ഞ ദിവസവും കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായി. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനമാണ് ഉയര്‍ന്നത്. ഔണ്‍സിന് 3,361 ഡോളറായാണ് വില ഉയര്‍ന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.2 ശതമാനം ഉയര്‍ന്ന് 3,384.20 ഡോളറായി ഉയര്‍ന്നു. യു.എസിന്റെ ചൈനയുമായും യുറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ബന്ധം വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.
അതേസമയം ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 90 പോയിന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചപ്പോള്‍ നിഫ്റ്റി 29 പോയിന്റ് നേട്ടത്തിലാണ്. 80,826 പോയിന്റിലാണ് സെന്‍സെക്‌സില്‍ വ്യാപാരം പുരോഗമിക്കുന്നത്. 24,000 പോയിന്റിന് മുകളിലാണ് നിഫ്റ്റിയുടെ വ്യാപാരം.
https://www.facebook.com/Malayalivartha




















