സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല.തുടര്‍ച്ചയായ നാല് ദിവസത്തെ വര്‍ദ്ധനവിന് ശേഷമാണ് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത് . പവന് ഇന്നലെ 320 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണവില 73000 കടന്നിരുന്നു. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,040 രൂപയാണ്.
കഴിഞ്ഞ നാല് ദിവസത്തില്‍ സ്വര്‍ണവില 1,680 രൂപയോളമാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 40 രൂപ വര്‍ധിച്ചു. ഇന്നത്തെ വില 9130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 35 രൂപ വര്‍ധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7490 രൂപയാണ്. അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 113 രൂപയാണ്.
https://www.facebook.com/Malayalivartha