സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 600 രൂപയുടെ വര്‍ദ്ധനവ്

മൂന്ന് ദിവസത്തെ ഇടിവിനൊടുവില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. പവന് 600 രൂപ വര്‍ധിച്ച് 72,160 രൂപയായി. ഇന്നലെ 71,560 രൂപയായിരുന്നു പവന്‍ വില. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 9020 രൂപയായി.
കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 1480 രൂപയുടെ കുറവുണ്ടായിരുന്നു. ശനിയാഴ്ച 1200 രൂപയും തിങ്കളാഴ്ച 200 രൂപയും ചൊവ്വാഴ്ച 80 രൂപയുമാണ് കുറഞ്ഞത്.
ഈ മാസമാദ്യം 71,360 രൂപയായിരുന്നു പവന്‍ വില. തുടര്‍ന്ന് ജൂണ്‍ അഞ്ചിന് മാസത്തെ ഉയര്‍ന്ന വിലയായ 73,040ലെത്തിയിട്ടുണ്ടായിരുന്നു
https://www.facebook.com/Malayalivartha