സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 200 രൂപയുടെ വര്‍ദ്ധനവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് ഇന്ന് 200 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 74,560 രൂപയാണ്. കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില 74000 കടന്നത്.
തുടര്‍ച്ചയായ നാലാം ദിനവും സ്വര്‍ണവില വര്‍ധിക്കുന്ന കാഴ്ച്ചയാണ് വിപണിയില്‍ കാണാന്‍ സാധിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപ കൂടി 9320 രൂപയിലെത്തി. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഇന്ന് 24 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 28 രൂപ ഉയര്‍ന്ന് 10,168 രൂപയിലെത്തി. 18 കാരറ്റിന് ഒരു ഗ്രാമിന് 7,626 രൂപയും പവന് 61,008 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 120.10 രൂപയിലെത്തി.
"
https://www.facebook.com/Malayalivartha