സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല.... പവന് 73,880 രൂപ

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 73,880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം ലഭിക്കണമെങ്കില്‍ 9235 രൂപ കൊടുക്കണം. കഴിഞ്ഞ ദിവസം 200 രൂപ ഉയര്‍ന്നാണ് നിരക്ക് 73,880 രൂപയിലെത്തിയത്.
ഇന്ന് 24 കാരറ്റ് സ്വര്‍ണവില 10,075 രൂപയിലെത്തി . 18 കാരറ്റിന് ഒരു ഗ്രാമിന് 7,556 രൂപയും പവന് 60,448 രൂപയുമാണ് നിരക്ക്.
ജൂണ്‍ 14 നു രേഖപ്പെടുത്തിയ 74,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
അതേസമയം ഒരു ഗ്രാം വെള്ളിവില 120 രൂപയിലെത്തി.
https://www.facebook.com/Malayalivartha