സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

സ്വര്‍ണവിലയില്‍ മാറ്റമില്ല. 72,560 രൂപയാണ് പവന്റെ വില. ഗ്രാമിന് 9070 രൂപയും. മൂന്നുദിവസത്തിനിടെ ഇടിവിനു ശേഷമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്.
മുന്നുദിവസം കൊണ്ട് പവന് 1300 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച പവന് 200 രൂപയാണ് ഇടിഞ്ഞത്. ചൊവ്വാഴ്ച രണ്ട് ഘട്ടങ്ങളിലായി പവന് 1080 രൂപയും ഇടിഞ്ഞിട്ടുണ്ടായിരുന്നു. ജൂണ്‍ 13ന് സ്വര്‍ണവില റെക്കോഡ് ഉയരങ്ങളിലെത്തിയിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha