സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 360രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 45 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 9065 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന് 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വില 72,520 രൂപയായാണ് വര്‍ധിച്ചത്.
ജൂണ്‍ അവസാന വാരം സ്വര്‍ണവിലയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഒരാഴ്ചക്കിടെ 2500 രൂപവരെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ മാസാരാംഭത്തില്‍ 840 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായത്. ഇന്ന് 360 രൂപയാണ് ഒരു പവന് കൂടിയത്. 72,520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വീണ്ടും 9000 കടന്നു. ഇന്ന് 9065 രൂപയാണ് ഒരു ഗ്രാമിന് നല്‍കേണ്ടത്. ഇതിനൊപ്പം പണിക്കൂലി, ജിഎസ്ടി എന്നിവയും ചേര്‍ത്താകും ഒരു പവന്‍ സ്വര്‍ണാഭരണത്തിന്റെ വില.
"
https://www.facebook.com/Malayalivartha