സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ദ്ധനവ്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. ഗ്രാമിന് 40 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 9105 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്. പവന്റെ വിലയില്‍ 320 രൂപയുടെ വര്‍ധനയുണ്ടായി. 72,840 രൂപയായാണ് വില വര്‍ധിച്ചത്.
കഴിഞ്ഞ ദിവസം സ്വര്‍ണവില ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ചിരുന്നു. 9065 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന് 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വില 72,520 രൂപയായാണ് ബുധനാഴ്ച വില വര്‍ധിച്ചത്.
അതേസമയം, ആഗോളവിപണിയില്‍ ഇന്നും വില കുറഞ്ഞു. യു.എസ് പേറോള്‍ ഡാറ്റക്കായി നിക്ഷേപകര്‍ കാത്തിരിക്കുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. നിലവില്‍ യു.എസിലെ വിവിധ സാമ്പത്തിക സൂചകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. ഇത് വരുന്നതിനനുസരിച്ച് സ്വര്‍ണവിലയിലും മാറ്റമുണ്ടാകും.
അതേസമയം ബോംബെ സൂചിക സെന്‍സെക്‌സ് നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയപ്പോള്‍ ദേശീയ സൂചിക നിഫ്റ്റിയില്‍ 59 പോയിന്റ് നേട്ടമുണ്ടായി. 25,000 പോയിന്റിന് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടത്തുന്നത്.
https://www.facebook.com/Malayalivartha