സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വിലയിടിവ്... പവന് 440 രൂപയുടെ കുറവ്

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ഇടിവ്. പവന് 440 രൂപ കുറഞ്ഞ് 72,400 രൂപയായി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9050 രൂപയുമായി. ഇന്നലെ സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത് ജൂലായ് മൂന്നിനായിരുന്നു. അന്ന് ഒരു പവന് 72,840 രൂപയായിരുന്നു.
അതുപോലെ ഈ മാസത്തെ ഏ?റ്റവും കുറവ് സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത് ജൂലായ് ഒന്നിനായിരുന്നു. അന്ന് പവന് 72,160 രൂപയായിരുന്നു.
ജൂണ്‍ 14ന് രേഖപ്പെടുത്തിയ റെക്കാഡ് വിലയായ 74,560 രൂപയില്‍ നിന്ന് 3,120 രൂപയുടെ ഇടിവാണ് പവന് രണ്ടാഴ്ചയ്ക്കിടെയില്‍ ഉണ്ടായത്. 28 മാസത്തിനിടെ സ്വര്‍ണവില ഇരട്ടിയിലധികം ഉയര്‍ന്നതിന് ശേഷമാണ് തുടര്‍ച്ചയായി താഴേക്ക് നീങ്ങുന്നത്.
അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിക്ക് 120 രൂപയും ഒരു കിലോഗ്രാമിന് 1,20,000 രൂപയുമാണ്.
https://www.facebook.com/Malayalivartha